വിസ്ഡം കോളേജില്‍ പി.ജി. ബ്ലോക്ക് ഉദ്ഘാടനം

/
0 Comments

കോളേജില്‍ പുതിയ പി.ജി. ബ്ലോക്ക് ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായ വിതരണവും നടത്തി. പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കിയത്. പി.എ. മാധവന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ പി.എസ്. ജയന്‍ അധ്യക്ഷത വഹിച്ചു. കോളേജ് യൂണിയന്‍ ഉദ്ഘാടനവും നടത്തി. മെഹ്‌സാജ് കോംപ്ലക്‌സ് ഉടമ കെ.എം. മെഹ്‌റൂഫ്, എസ്.ഐ.ബി. മാനേജര്‍ എന്‍.ജെ. ജോസ്, ബാബു ഗുരുവായൂര്‍, കോളേജ് എം.ഡി. കെ. കൃഷ്ണകുമാര്‍, പ്രിന്‍സിപ്പല്‍ ലയോണി ലാസര്‍, ഡയറക്ടര്‍ എം.സി. കൃഷ്ണദാസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രതിനിധി സി.ജെ. പ്രവീണ്‍, സ്റ്റാഫ് പ്രതിനിധി വി.ബി. ബിന്ദുകുമാര്‍, യൂണിയന്‍ ചെയര്‍മാന്‍ എ.എച്ച്. ആരിഫ് എന്നിവര്‍ പ്രസംഗിച്ചു.


You may also like

No comments: