വിസ്ഡം കോളേജിന്റെ പുതിയ കാമ്പസ് തുറന്നു

/
0 Comments
വിസ്ഡം കോളേജിന്റെ പുതിയ കാമ്പസ്, മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കേരള യൂണിവേഴ്‌സിറ്റി ലേണേഴ്‌സ് സെന്റര്‍ ഉദ്ഘാടനം എം.പി. അബ്ദുള്‍ സമദ് സമദാനി നിര്‍വ്വഹിച്ചു. പി.എ.മാധവന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണവും ജയരാജ് വാര്യര്‍ ആമുഖ പ്രഭാഷണവും നടത്തി. കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് വിമല സേതുമാധവന്‍, ഗുരുവായൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.എ. റഷീദ്, കൗണ്‍സിലര്‍ പി.എസ്.ജയന്‍, കോളേജ് പ്രിന്‍സിപ്പല്‍ ലയോണി ലാസര്‍, ജോഷി, സി.ജെ. ഡേവിഡ്, ഗുരുവായൂര്‍ ബാബുരാജ്, എം.സി. ലീലാധരന്‍, കെ.എം. മെഹറൂഫ്, കെ.ബി. ഹരിദാസ്, എം.സി. കൃഷ്ണന്‍കുട്ടി, വി.എം. ശങ്കരന്‍കുട്ടി, പി. ജയകുമാര്‍, കോളേജ് മാനേജിങ് ഡയറക്ടര്‍ കെ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.


You may also like

No comments: