വിദ്യാര്‍ത്ഥിനികള്‍ മൗനജാഥ നടത്തി

/
0 Comments
 മാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പുതുവത്സരദിനത്തില്‍ മൗനജാഥ നടത്തി. വിസ്ഡം കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളും കൈയിലെടുത്താണ് വിദ്യാര്‍ത്ഥികള്‍ റോഡിലിറങ്ങിയത്. അധ്യാപകരായ പി.ജയകുമാര്‍, കെ.ബി.ഹരിദാസ്, എം.സി.കൃഷ്ണദാസ്, പി.കെ.അന്‍വര്‍, റീജ രാജീവ്, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഹസീത എന്നിവര്‍ നേതൃത്വം നല്‍കി.


You may also like

No comments: