കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പുതുവയില്‍ നാരായണ പണിക്കരുടെ (പി.എന്‍. പണിക്കര്‍) ചരമദിനമാണ് വായനാദിനമായി കേരളത്തില്‍ ആചരിക്കപ്പെടുന്നത് ” വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും.. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” കുഞ്ഞുണ്ണിമാഷിന്റെ അര്‍ത്ഥവത്തായ ഈ വരികള്‍ വായനയുടെ മഹത്വത്തെ വിളിച്ചോതുന്നു. വെളിച്ചം ഇരുട്ടിനെ അകറ്റുന്നു ..അറിവിന്റെ വെള്ളി വെളിച്ചം മനസ്സില്‍ പ്രകാശിച്ചു നില്‍ക്കാന്‍ വായന അനിവാര്യമാണ്. നല്ല പുസ്തകങ്ങള്‍ വായനക്കാരന്റെ ഗുരുവും,വഴികാട്ടിയും ആണ്. .ജീവിതത്തിലെ സമസ്ത മേഖലയെയും കരുത്തോടെ നേരിടാനും യാഥാര്‍ത്ഥ്യബോധമുള്ള ജീവിതവീക്ഷണം രൂപപ്പെടുത്താനും വായന നമ്മെ സജ്ജമാക്കുന്നു..വായന നമുക്ക് പുത്തന്‍ അറിവുകളുടെയും,വിജ്ഞാനത്തിന്റെയും വാതായനങ്ങള്‍ തുറന്നു തരുന്നതോടൊപ്പം നല്ല ഒരു സംസ്ക്കാരത്തിന്റെ വാക്താക്കളായി അത് നമ്മളെ മാറ്റിയെടുക്കുകയും ചെയ്യുന്നു.കുമാരനാശാന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ,അയ്യപ്പപണിക്കര്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഉറൂബ്, ഒ.വി.വിജയന്‍, വികെഎന്‍, മാധവികുട്ടി തുടങ്ങീ എഴുത്തിനും,വായനക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച എണ്ണിയാലൊടുങ്ങാത്ത മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളായ മഹാരഥന്മാരെ ഈ വായനാ ദിനത്തില്‍ നമുക്ക് സ്മരിക്കാം.വായന വളരട്ടെ ....വിളങ്ങട്ടെ.
പാലുവായ് വിസ്ഡം കോളേജ് വാര്‍ഷികം കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ലയോണി ലാസര്‍ ആധ്യക്ഷ്യം വഹിച്ചു. ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ. ശാന്തകുമാരി മുഖ്യാതിഥിയായി. മികവിന്റെ മറുവാക്ക് ഡോക്യുമെന്ററി പ്രകാശനം നടത്തി. ജെബിന്‍ പാവറട്ടി, നിര്‍മ്മല കേരളന്‍, ജോസ്, മെഫറൂഫ്, ബാബു അണ്ടത്തോട്, കോളേജ് ഡയറക്ടര്‍മാരായ പി. ജയകുമാര്‍, എം.സി. കൃഷ്ണദാസ്, കെ.ബി. ഹരിദാസ്, കെ. കൃഷ്ണകുമാര്‍, യൂണിയന്‍ ചെയര്‍മാന്‍ എ.എച്ച്. ആരിഫ്, സ്റ്റാഫ് സെക്രട്ടറി സി.എസ്. സൂരജ് എന്നിവര്‍ പ്രസംഗിച്ചു
വിസ്ഡം കോളേജിന്റെ പുതിയ കാമ്പസ്, മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കേരള യൂണിവേഴ്‌സിറ്റി ലേണേഴ്‌സ് സെന്റര്‍ ഉദ്ഘാടനം എം.പി. അബ്ദുള്‍ സമദ് സമദാനി നിര്‍വ്വഹിച്ചു.
പി.എ.മാധവന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണവും ജയരാജ് വാര്യര്‍ ആമുഖ പ്രഭാഷണവും നടത്തി. കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് വിമല സേതുമാധവന്‍, ഗുരുവായൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.എ. റഷീദ്, കൗണ്‍സിലര്‍ പി.എസ്.ജയന്‍, കോളേജ് പ്രിന്‍സിപ്പല്‍ ലയോണി ലാസര്‍, ജോഷി, സി.ജെ. ഡേവിഡ്, ഗുരുവായൂര്‍ ബാബുരാജ്, എം.സി. ലീലാധരന്‍, കെ.എം. മെഹറൂഫ്, കെ.ബി. ഹരിദാസ്, എം.സി. കൃഷ്ണന്‍കുട്ടി, വി.എം. ശങ്കരന്‍കുട്ടി, പി. ജയകുമാര്‍, കോളേജ് മാനേജിങ് ഡയറക്ടര്‍ കെ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.